---
title: "സ്‌നേഹാദരവുമായി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയര്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്‍ "
english_title: "Regards, Perambra Higher Secondary School Retired Staff Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76542/regards-perambra-higher-secondary-school-retired-staff-association"
published_at: "2022-10-25T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357e8ffb9d84_OBIT_CARD_JPG.JPG"
keywords: []
---

# സ്‌നേഹാദരവുമായി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയര്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയര്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. എണ്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞ പൂര്‍വ അധ്യാപകരായ അംഗംങ്ങളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡണ്ട് ടി.എച്ച് ജയദാസന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയര്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. എണ്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞ പൂര്‍വ അധ്യാപകരായ അംഗംങ്ങളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡണ്ട് ടി.എച്ച് ജയദാസന്‍ അധ്യക്ഷനായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഷീജ ശശി ഉദ്ഘാടനം നിര്‍വഹിച്ചു. ഇ.കെ സൗമിനി, പാര്‍വതി കുട്ടി അമ്മാള്‍, റോസ്ലിന്‍ എം തോമസ്, എ.കെ കരുണാകരന്‍ നായര്‍, വി.ടി കുഞ്ഞാലി, ടി രാഘവന്‍, പി രാഘവന്‍ നായര്‍, ഐ ജാനകി തുടങ്ങിയവരെ പൊന്നാടയണിയിച്ചു.

എസ്.വി ശ്രീജന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. രാജഗോപാലന്‍ കവിലിശ്ശേരി സ്വാഗതവും എന്‍.വി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഐഡി കാര്‍ഡ് അംഗത്വ വിതരാണോദ്ഘാടനം വി രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.

കെ.പി രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ.പി സുധീര്‍ ബാബു, ഹെഡ് മാസ്റ്റര്‍ പി സുനില്‍ കുമാര്‍, എസ് രമേശ്, പി ഗോപാലന്‍, വി ശാന്തകുമാരി, സൗദാമിനി വയലാളിക്കര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76542/regards-perambra-higher-secondary-school-retired-staff-association)