---
title: "നിധിന്‍ ചന്ദ്രന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫി: തപസ്യമുള്ളന്‍ കുന്ന് ജേതാക്കള്‍ "
english_title: "Nidin Chandran Memorial Winners Trophy: Tapasyamullan Kunnu Winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76551/nidin-chandran-memorial-winners-trophy-tapasyamullan-kunnu-winners"
published_at: "2022-10-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357eeff87a0e_OBIT_CARD_JPG.JPG"
keywords: []
---

# നിധിന്‍ ചന്ദ്രന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫി: തപസ്യമുള്ളന്‍ കുന്ന് ജേതാക്കള്‍ 

> **Lead Summary:** **പേരാമ്പ്ര: **മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും Gz കാറ്ററിംഗ് സര്‍വ്വീസ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വടം വലി മത്സരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും Gz കാറ്ററിംഗ് സര്‍വ്വീസ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വടം വലി മത്സരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.

നിരപ്പം സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മായന്‍ കുട്ടി മാസ്റ്റര്‍ സ്മാരക ഫ്‌ലെഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന വടം വലി മത്സരത്തില്‍ നിധിന്‍ ചന്ദ്രന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫി തപസ്യ മുള്ളന്‍ കുന്ന് കരസ്ഥമാക്കി.

സി.കെ ഇസ്മയില്‍ സ്മാരക ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് 21 ബ്രദേഴ്‌സ് ഉള്ളിയേയും, അയ്യങ്കാട്ട് ഭാമോധരന്‍ മാസ്റ്റര്‍ സ്മാരക സെക്കന്റ് റണ്ണേഴ്‌സ് അപ്പ് ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റും സ്വന്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ വിതരണം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ രാജീവന്‍ പുത്തൂര്‍ അദ്ധ്യക്ഷനായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.എം മനോജ്, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സുബൈദ, എന്‍.ആര്‍ രാഘവന്‍, ആര്‍.പി ഷോഭിഷ്, എന്‍.ടി ഷിജിത്ത്, കെ രാജീവന്‍, എന്‍.എം സമീര്‍, പ്രകാശന്‍ കട്ടയാട് വിവിധ രാഷ്ട്രിയ- സാമൂഹിക നായകര്‍ സംസാരിച്ചു.

ക്വോര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ യോഗ്യത നേടിയവര്‍ക്ക് ശോഭാ വേലായുധന്‍, പെരുവന സൂപ്പി, പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി, ജാസില്‍ ചെട്ട്യാം കണ്ടി എന്നിവരുടെ സ്മരണയിലും ബിലാല്‍ ഇന്റസ്ട്രി മുയിപ്പോത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.

ആര്‍.എം മുസ്തഫ, കിഷോര്‍ കാന്ത് മുയിപ്പോത്ത്, വി.സുധീഷ്, കെ.കെ മുഹമ്മദ്, എന്‍.ടി രാജേഷ്, ടി.ടി ഇമ്പ്രായി, തന്‍വീര്‍ അഹമ്മദ്, എന്‍.പി രജീഷ്, എന്‍.എം നവാസ്, ടി.എന്‍.സി മുയിപ്പോത്ത്, ഹസ്സന്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76551/nidin-chandran-memorial-winners-trophy-tapasyamullan-kunnu-winners)