---
title: "സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാലം-സമൂഹം പുസ്തക പ്രകാശനവും, സൗഹൃദ സംഘമവും സംഘാടക സമിതി രൂപീകരിച്ചു "
english_title: "Syed Hyderali Shihab Thangal Kalam-Samooham Book Release, Friendship Group formed Organizing Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76561/syed-hyderali-shihab-thangal-kalam-samooham-book-release-friendship-group-formed-organizing-committee"
published_at: "2022-10-25T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357f9ead61bc_OBIT_CARD_JPG.JPG"
keywords: []
---

# സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാലം-സമൂഹം പുസ്തക പ്രകാശനവും, സൗഹൃദ സംഘമവും സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നവമ്പര്‍ 10 ന് പേരാമ്പ്രയില്‍ നടക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാലം - സമൂഹം പുസ്തക പ്രകാശനവും, സൗഹൃദ സംഗമവും വിജയിപ്പിക്കുന്നതിന് പേരാമ്പ്ര മേഖല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര: **നവമ്പര്‍ 10 ന് പേരാമ്പ്രയില്‍ നടക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാലം - സമൂഹം പുസ്തക പ്രകാശനവും, സൗഹൃദ സംഗമവും വിജയിപ്പിക്കുന്നതിന് പേരാമ്പ്ര മേഖല സംഘാടക സമിതി രൂപീകരിച്ചു.

എസ്.പി കുഞ്ഞമ്മത് അധ്യക്ഷനായി. സയ്യിദ് അലി തങ്ങള്‍, ആര്‍.കെ മുനീര്‍, സി.എച്ച് ഇബ്രാഹിം കുട്ടി, ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, എം.പി കുഞ്ഞമ്മത് കുട്ടി, ഇ.കെ അഹമ്മദ് മൗലവി, വി.കെ ഇസ്മായില്‍ മന്നാനി, ചെരിപ്പേരി മൂസ്സഹാജി, ആലക്കാട്ട് അഹമ്മദ് മുസ്‌ല്യാര്‍, വി.വി.എം ബഷീര്‍, മൂസ്സ കോത്തമ്പ്ര, ദില്‍ഷാദ് കുന്നിക്കല്‍, ഇ ഷമീര്‍, കെ.പി റസാഖ്, എന്‍.കെ കുഞ്ഞിമുഹമ്മത്, എം.കെ ഫസലുറഹ്മാന്‍ സംസാരിച്ചു.

റഫീഖ് സകരിയ ഫൈസി സ്വാഗതവും പി.ടി അഷറഫ് നന്ദിയും പറഞ്ഞു. എസ്.പി കുഞ്ഞമ്മത് (ചെയര്‍മാന്‍), റഫീഖ് സകരിയ ഫൈസി (ജനറല്‍ കണ്‍വീനര്‍), സി.എച്ച് ഇബ്രാഹിം കുട്ടി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76561/syed-hyderali-shihab-thangal-kalam-samooham-book-release-friendship-group-formed-organizing-committee)