---
title: "വൈദ്യുത മേഖല സ്വകാര്യവല്‍ക്കരണത്തിനെതിരെ ബഹുജന പ്രക്ഷോഭം വേണ്ടിവരും: ടി.പി. രാമകൃഷ്ണന്‍ "
english_title: "Mass agitation against power sector privatization will be needed: T.P. Ramakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76582/mass-agitation-against-power-sector-privatization-will-be-needed-tp-ramakrishnan"
published_at: "2022-10-25T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63580cb35e85d_OBIT_CARD_JPG.JPG"
keywords: []
---

# വൈദ്യുത മേഖല സ്വകാര്യവല്‍ക്കരണത്തിനെതിരെ ബഹുജന പ്രക്ഷോഭം വേണ്ടിവരും: ടി.പി. രാമകൃഷ്ണന്‍ 

> **Lead Summary:** **പേരാമ്പ്ര :** വൈദ്യുത മേഖല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍, കര്‍ഷകര്‍ നടത്തിയ ബഹുജന സമരം പോലെ ശാക്തമായ സമരം വേണ്ടി വരുമെന്ന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാറിന്റ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെയുള്ള വൈദ്യുത ബില്‍ 2022 നെതിരെ പേരാമ്പ്രയില്‍ നടന്ന ജനസഭ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര :** വൈദ്യുത മേഖല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍, കര്‍ഷകര്‍ നടത്തിയ ബഹുജന സമരം പോലെ ശാക്തമായ സമരം വേണ്ടി വരുമെന്ന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാറിന്റ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെയുള്ള വൈദ്യുത ബില്‍ 2022 നെതിരെ പേരാമ്പ്രയില്‍ നടന്ന ജനസഭ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംയുക്തമായി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ജനസഭ സംഘടപ്പിച്ചത്. ഇലക്ടി സിറ്റി ഓഫീസേര്‍സ് അ േസാഷിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എം.ജി സുരേഷ് വിഷയം അവതരിപ്പിച്ചു.

വൈദ്യുത മേഖല ഉല്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ വേര്‍തിരിച്ച് ലാഭം കൊയ്യാനും സാധാരണകാരന് വൈദ്യുതി അസാധ്യമാക്കി മാറ്റുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതന്ന് അദ്ദേഹം പറഞ്ഞു. പൊതു മേലയില്‍ പാവപ്പെട്ടവന് വില കുറച്ചും വന്‍കിടകാര്‍ക്ക് വൈദ്യുതി വില കൂട്ടിയുമാണ് നല്‍കി വരുന്നത്.

സ്വകാര്യ കമ്പനികള്‍ വന്‍കിടക്കാരന് സൗജന്യങ്ങള്‍ നല്‍കുന്നതാണ് അനുഭവമെന്നും സുരേഷ് തുടര്‍ന്ന് പറഞ്ഞു. ചടങ്ങില്‍ എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. എ.കെ.ചന്ദ്രന്‍, കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് യൂനിയന്‍ നേതാവ് കെ. സന്തോഷ്, പി.കെ. പ്രമോദ്, മജീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76582/mass-agitation-against-power-sector-privatization-will-be-needed-tp-ramakrishnan)