---
title: "പേരാമ്പ്രയുടെ പ്രത്യാശയ്ക്ക് സ്വന്തം കെട്ടിടം "
english_title: "Perambra's Pratya has its own building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76759/perambras-pratya-has-its-own-building"
published_at: "2022-10-26T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63591c01dacfd_1shila.jpg"
keywords: []
---

# പേരാമ്പ്രയുടെ പ്രത്യാശയ്ക്ക് സ്വന്തം കെട്ടിടം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയുടെ പ്രത്യാശയ്ക്ക് സ്വന്തം കെട്ടിടമാകുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശ പേരാമ്പ്രയുടെ സ്‌നേഹ വീടിന് സ്വന്തം കെട്ടിടമാകുന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയുടെ പ്രത്യാശയ്ക്ക് സ്വന്തം കെട്ടിടമാകുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശ പേരാമ്പ്രയുടെ സ്‌നേഹ വീടിന് സ്വന്തം കെട്ടിടമാകുന്നു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിലാസ്ഥാപന കര്‍മ്മം നടത്തി. എ.കെ. തറുവയ് ഹാജി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. പ്രിയേഷ്, യു.സി. ഹനീഫ, എന്‍.പി. ജാഫര്‍, തണ്ടോറ കുഞ്ഞബ്ദുള്ള, കാപ്പുമ്മല്‍ തറുവയ്, സഇദ് അയനിക്കല്‍, ചന്ദ്രന്‍, വസന്ത ചെറില്ലത്ത്, നസീര്‍ പാപ്പിനി പൊയില്‍, പി. ശ്രീനിവാസന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം. രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. ദീപ് മാമ്പള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76759/perambras-pratya-has-its-own-building)