---
title: "ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു "
english_title: "Haritamitram Smart Garbage App is launched in Cheruvannur Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76791/haritamitram-smart-garbage-app-is-launched-in-cheruvannur-gram-panchayat"
published_at: "2022-10-26T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635942d97f107_OBIT_CARD_JPG.JPG"
keywords: []
---

# ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു 

> **Lead Summary:** **ചെറുവണ്ണൂര്‍:** അജൈവമാലിന്യ സംസ്‌കരണം രംഗത്ത് വിപ്ലവ മാറ്റം സാധ്യമാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഡിജിറ്റല്‍ വിവര ശേഖരണ സര്‍വെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍:** അജൈവമാലിന്യ സംസ്‌കരണം രംഗത്ത് വിപ്ലവ മാറ്റം സാധ്യമാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഡിജിറ്റല്‍ വിവര ശേഖരണ സര്‍വെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍ പി മോനിഷ ആദ്യക്ഷയായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേ മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.

വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റേറിയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും.

ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. കൃത്യമായ രീതിയില്‍ യൂസര്‍ഫീ ലഭിക്കാത്തതാണ് ഹരിത കര്‍മ്മ സേന നേരിടുന്ന പ്രധാന വെല്ലുവിളി.

ഈ ആപ്പ് വരുന്നതു വഴി യൂസര്‍ഫീ നല്‍കാത്ത വീടുകളേയും സ്ഥാപനങ്ങളേയും എളുപ്പത്തില്‍ കണ്ടുപിടിക്കാനാകുകയും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ഇതിലൂടെ സാധ്യമാകുന്നു.

വാര്‍ഡ് മെമ്പര്‍മാരായ എം.എം രഘുനാഥ്, കെ.എം ബിജിഷ, ഇ.ടി ഷൈജ, കെല്‍ട്രോണ്‍ ഡിപിസി വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് വിഇഒ ഷൈജിത്ത് സ്വാഗതവും ഹരിതകര്‍മസേന സെക്രട്ടറി സീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76791/haritamitram-smart-garbage-app-is-launched-in-cheruvannur-gram-panchayat)