---
title: "മരുതേരിയില്‍ തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന "
english_title: "Perampra fire rescue team rescued a laborer trapped in a coconut tree in Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76797/perampra-fire-rescue-team-rescued-a-laborer-trapped-in-a-coconut-tree-in-marutheri"
published_at: "2022-10-26T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63594a905ae39_OBIT_CARD_JPG.JPG"
keywords: []
---

# മരുതേരിയില്‍ തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര: **തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയ തൊഴിലാളി ഇറങ്ങാന്‍ കഴിയാതെ തെങ്ങില്‍ കുടുങ്ങിയപ്പോള്‍ രക്ഷകരായി പേരാമ്പ അഗ്നിരക്ഷാസേന. മരുതേരി പുളിയുള്ള പറമ്പില്‍ വിശ്വനെയാണ് അഗ്‌നിശമനസേന രക്ഷിച്ചത്.

## Article Content

**പേരാമ്പ്ര: **തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയ തൊഴിലാളി ഇറങ്ങാന്‍ കഴിയാതെ തെങ്ങില്‍ കുടുങ്ങിയപ്പോള്‍ രക്ഷകരായി പേരാമ്പ അഗ്നിരക്ഷാസേന. മരുതേരി പുളിയുള്ള പറമ്പില്‍ വിശ്വനെയാണ് അഗ്‌നിശമനസേന രക്ഷിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പീടികയുള്ള പറമ്പില്‍ സി.ടി മുഹമ്മദിന്റെ പറമ്പിലെ തെങ്ങിന്റെ മുകളില്‍ കയറിയപ്പോള്‍ തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാല്‍ തെങ്ങ് കയറ്റ യന്ത്രം ശരിയായ രീതിയില്‍ പതിഞ് കൊള്ളാത്തതു കാരണം യന്ത്രം ശരിയായ രീതിയില്‍ തെങ്ങില്‍ ഉറച്ചില്ല.

ഉടന്‍ തന്നെ കയ്യിലുള്ള തോര്‍ത്തുകൊണ്ട് യന്ത്രം തെങ്ങിന് മുറുകെ കെട്ടിയിട്ട് തെങ്ങില്‍ നില്‍പ്പുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും അവര്‍ എത്തി തെങ്ങില്‍ ഏണി ചാരിയതിനു ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.എന്‍ ലതീഷ് തെങ്ങില്‍ കയറി യന്ത്രം ഉറപ്പിക്കുന്നതിനുള്ള ഒരു മരക്കഷണം നല്‍കി സാവധാനം താഴെ ഇറക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെയും നേതൃത്വത്തില്‍ ഐ ബിനീഷ് കുമാര്‍, ഇ.എം പ്രശാന്ത്, എസ്.കെ റിതിന്‍, പി.കെ സിജീഷ്, ടി വിജീഷ്, ആര്‍ ജിനേഷ്, എം.കെ ജിഷാദ്, എസ്.ആര്‍ സാരംഗ്, ഹോം ഗാര്‍ഡ്മാരായ കെ.പി ബാലകൃഷ്ണന്‍, എന്‍.എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76797/perampra-fire-rescue-team-rescued-a-laborer-trapped-in-a-coconut-tree-in-marutheri)