---
title: "ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ; ലഹരിവിരുദ്ധ ക്യാമ്പെയിനുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Don't give in to drunkenness; Perampra gram panchayat with anti-drug campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76821/dont-give-in-to-drunkenness-perampra-gram-panchayat-with-anti-drug-campaign"
published_at: "2022-10-26T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63595e7d68615_c.JPG"
keywords: []
---

# ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ; ലഹരിവിരുദ്ധ ക്യാമ്പെയിനുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ലഹരി വിരുദ്ധക്യാമ്പയിന് സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് ആലോചിക്കുന്നത്.

## Article Content

**പേരാമ്പ്ര:** ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ലഹരി വിരുദ്ധക്യാമ്പയിന് സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് ആലോചിക്കുന്നത്.

പഞ്ചായത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വ്യാപാര സംഘടനകളുടെ പ്രിതിനിധികള്‍ പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.പി. വിഷ്ണു പ്രദീപ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസിക്ക് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, വൈസ് പ്രസിഡണ്ട് കെ.എം. റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ മിനി പൊന്‍പറ, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അഭിലാഷ് തിരുവോത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76821/dont-give-in-to-drunkenness-perampra-gram-panchayat-with-anti-drug-campaign)