---
title: "ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി "
english_title: "The fire brigade rescued a goat that fell into an unlined well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76879/the-fire-brigade-rescued-a-goat-that-fell-into-an-unlined-well"
published_at: "2022-10-27T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a1372881ee_1adu.jpg"
keywords: []
---

# ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കാരയില്‍ പയ്യത്ത് മീത്തല്‍ ദാസന്റെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെയാണ് അഗ്‌നിശമനസേന രക്ഷപ്പെടുത്തിയത്.

## Article Content

** ചെറുവണ്ണൂര്‍: **ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കാരയില്‍ പയ്യത്ത് മീത്തല്‍ ദാസന്റെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണ ആടിനെയാണ് അഗ്‌നിശമനസേന രക്ഷപ്പെടുത്തിയത്.

40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വാളിയില്‍ ഷെര്‍ലിയുടെ ആട് വീണത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.എം. ലതീഷ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി ആടിനെ പുറത്തെടുത്തു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ എസ്.കെ. റിതിന്‍, എം.കെ. ജിഷാദ്, ഐ. ബിനീഷ് കുമാര്‍, ഹോം ഗാര്‍ഡ് കെ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76879/the-fire-brigade-rescued-a-goat-that-fell-into-an-unlined-well)