---
title: "സ്‌കൂള്‍ പാചക തൊഴിലാളി സംഘടന എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു"
english_title: "The school cook Sanghana organized a march to the MLA office kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76935/the-school-cook-sanghana-organized-a-march-to-the-mla-office-kozhikkode"
published_at: "2022-10-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a4313850b0_1march_2.jpg"
keywords: []
---

# സ്‌കൂള്‍ പാചക തൊഴിലാളി സംഘടന എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലെ ജോലി ചെയ്ത വേതനം ഉടനടി വിതരണം ചെയ്യുക, ദിവസ വേതനം 900 രൂപ ആക്കുക, സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ആശ്രിത നിയമനം, അപകട ഇന്‍ഷൂറന്‍സ് അംഗീകരിച്ച് നടപ്പിലാക്കുക, 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഗസ്‌ററ് മുഖേന നടപ്പിലാക്കിയ 250 കുട്ടികള്‍ക്ക് ഒരുപാചക തൊഴിലാളി ആയി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ഉന്നയിച്ചു കൊണ്ട് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സമര പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി.

മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഗ്രോ വാസു മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. സ്‌കൂര്‍ പാചക തൊഴിലാളി സംഘടന എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് ടി.കെ. ബാലഗോപാലന്‍ അദ്ധ്യക്ഷ വഹിച്ചു.

ജില്ലാ സെക്രട്ടറി ഒ. പത്മനാഭന്‍, ടി.പി. ആയിഷാബി, ഹബീബ് മുക്കം, യൂസഫ് കുന്ദമംഗലം, സുമതി നരിക്കുനി, കാഞ്ചന കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. സുമതി നരിക്കുനി, ആയിഷ ഓമശ്ശേരി, റാബിയ പൂനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76935/the-school-cook-sanghana-organized-a-march-to-the-mla-office-kozhikkode)