---
title: "സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു "
english_title: "Organized breast cancer screening camp and awareness class perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76967/organized-breast-cancer-screening-camp-and-awareness-class-perambra"
published_at: "2022-10-27T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a5ab34b160_1camb.jpg"
keywords: []
---

# സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എജികെ നായര്‍ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ടാണ് എരവട്ടൂരിലെ സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചത്.

സേവ് ട്രസ്റ്റ് ചെയര്‍മാന്‍ വിശ്വനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ഹര്‍ഷാ ഗംഗാധരന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍, റസ്മിന തങ്കൈക്കണ്ടി, എ.കെ. തറുവയി ഹാജി, വി.പി. ശശിധരന്‍, കെ.വി. രവി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76967/organized-breast-cancer-screening-camp-and-awareness-class-perambra)