---
title: "അതിദരിദ്രര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perampra gram panchayat with medical camp for the very poor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77035/perampra-gram-panchayat-with-medical-camp-for-the-very-poor"
published_at: "2022-10-27T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a99a1b6e6a_OBIT_CARD_JPG.JPG"
keywords: []
---

# അതിദരിദ്രര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അതിദരിദ്രര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യമില്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അതിദരിദ്രര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യമില്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് അതിദരിദ്രരായവരെ കണ്ടെത്തുന്നതിനായി നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്തിയത്. പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറോളം പേര്‍ രോഗ നിര്‍ണ്ണയം നടത്തി.

ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വികെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിനി പൊന്‍പറ അധ്യക്ഷയായി.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.കെ. വിനോദ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയേന്തു, ആയൂര്‍വ്വേദ ഡോ.അമ്പിളി, ഡോ: അനുഷ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എന്‍. ശാരദ, പി. ജോന, കെ.കെ. പ്രേമന്‍, കെ.കെ. അമ്പിളി, കെ. നഫീസ, എം.കെ ഷൈനി, ഗ്രാമപഞ്ചായത്ത് സിക്രട്ടറി എല്‍.എന്‍ ഷിജു, അസിസ്റ്റന്റ് സെക്രട്ടറി വി.വി. രാജീവന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ശരത് കുമാര്‍ സ്വാഗതവും വി.ഒ. അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77035/perampra-gram-panchayat-with-medical-camp-for-the-very-poor)