---
title: "രാത്രി കാവലിനിടയില്‍ പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്; "
english_title: "Perampra Estate worker injured in wildcat attack during night watch;"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77044/perampra-estate-worker-injured-in-wildcat-attack-during-night-watch"
published_at: "2022-10-27T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635aa13f16294_OBIT_CARD_JPG.JPG"
keywords: []
---

# രാത്രി കാവലിനിടയില്‍ പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്; 

> **Lead Summary:** **പേരാമ്പ്ര**: രാത്രി കാവലിനിടയില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്. പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിയായ എം.എം റീജുവാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

## Article Content

**പേരാമ്പ്ര**: രാത്രി കാവലിനിടയില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്. പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിയായ എം.എം റീജുവാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

നിരവധി തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കുന്ന ഒരു നടപടിയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

300 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയാണ് വന്നുകൊണ്ടിരിക്കുന്നത്.

തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ ഒന്നു മുതല്‍ പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സിഐടിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ സുനില്‍ അറിയിച്ചു. യോഗത്തില്‍ കെ.ടി സതീഷ് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77044/perampra-estate-worker-injured-in-wildcat-attack-during-night-watch)