---
title: "മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണോദ്ഘാടനം ശനിയാഴ്ച "
english_title: "Mujahid 10th state conference campaign inauguration on Saturday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77056/mujahid-10th-state-conference-campaign-inauguration-on-saturday"
published_at: "2022-10-27T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635aae590c1eb_OBIT_CARD_JPG.JPG"
keywords: []
---

# മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണോദ്ഘാടനം ശനിയാഴ്ച 

> **Lead Summary:** ** പേരാമ്പ്ര:**നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന ശിര്‍ഷകത്തില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പേരാമ്പ്ര മണ്ഡലം പ്രചരണോദ്ഘാടനം ഒക്ടോബര്‍ 29ന് മുളിയങ്ങലില്‍ നടക്കും.

## Article Content

** പേരാമ്പ്ര:**നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന ശിര്‍ഷകത്തില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പേരാമ്പ്ര മണ്ഡലം പ്രചരണോദ്ഘാടനം ഒക്ടോബര്‍ 29ന് മുളിയങ്ങലില്‍ നടക്കും.

ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ഫണ്ട് ഉദ്ഘാടനം വി.പി അബ്ദുസ്സലാം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രഭാഷണത്തില്‍ ജാഫര്‍ വാണിമേല്‍, സാബിക് പുല്ലൂര്‍ സംസാരിക്കും.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ആശംസകള്‍ നേരും. സംഘാടകരായ വി.പി മുഹമ്മദ്, ഇബ്രാഹിം പുനത്തില്‍, മുസ്തഫ മുളിയങ്ങല്‍, മൂസ ഫിലിപ്‌സ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77056/mujahid-10th-state-conference-campaign-inauguration-on-saturday)