---
title: "കലാമുദ്ര രണ്ടാമത് കലാ-സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു "
english_title: "Kalamudra has invited applications for the second Kala-Sahitya Pratibha Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77061/kalamudra-has-invited-applications-for-the-second-kala-sahitya-pratibha-award"
published_at: "2022-10-27T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ab6c5471de_OBIT_CARD_JPG.JPG"
keywords: []
---

# കലാമുദ്ര രണ്ടാമത് കലാ-സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ-സാംസ്‌കാരിക വേദിയായ കലാമുദ്ര രണ്ടാമത് കലാമുദ്ര കലാ-സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് വേണ്ടിയുള്ള രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ നവംബര്‍ 21ന് മുന്‍പായി ലഭിക്കണം.

## Article Content

**പേരാമ്പ്ര: **കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ-സാംസ്‌കാരിക വേദിയായ കലാമുദ്ര രണ്ടാമത് കലാമുദ്ര കലാ-സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് വേണ്ടിയുള്ള രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ നവംബര്‍ 21ന് മുന്‍പായി ലഭിക്കണം.

രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാവരുത്. കഥ, കവിത, ലേഖനം ഇവയില്‍ ഏതെങ്കിലും മാത്രമായോ മൂന്നും കൂടിയോ അയയ്ക്കാം. പ്രത്യേക വിഷയനിബന്ധനയില്ല. സ്വന്തം കൈപ്പടയില്‍ A4 പേപ്പറിന്റെ ഒരു വശത്തു മാത്രമായി വൃത്തിയായി എഴുതണം.

DTP സ്വീകാര്യമല്ല (കവിത 2 പേജിലും കഥ 4 പേജിലും ലേഖനം 6 പേജിലും കവിയരുത്. രചനകള്‍ തപാലിലോ നേരിട്ടോ ലഭിക്കണം. അവസാന തീയതി 2022 നവംബര്‍ 20.

വിലാസം: കലാമുദ്ര പേരാമ്പ്ര, സാഹിത്യ പ്രതിഭാ പുരസ്‌കാരം 2022 70 ഗായത്രീ സ്റ്റുഡിയോ, വടകര റോഡ്, പേരാമ്പ്ര കോഴിക്കോട് 673525. വിശദ വിവരങ്ങള്‍ക്ക് 9539231170 /9497459474 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 9497450474.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77061/kalamudra-has-invited-applications-for-the-second-kala-sahitya-pratibha-award)