---
title: "പേരാമ്പ്ര ചേര്‍മല സാംബവ കോളനിയുടെ അടിസ്ഥാന വികസനം; ജനകീയ അദാലത്ത് ശനിയാഴ്ച "
english_title: "Basic Development of Perampra Chermala Sambava Colony; Saturday at the People's Court"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77065/basic-development-of-perampra-chermala-sambava-colony-saturday-at-the-peoples-court"
published_at: "2022-10-27T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635abda136a82_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ചേര്‍മല സാംബവ കോളനിയുടെ അടിസ്ഥാന വികസനം; ജനകീയ അദാലത്ത് ശനിയാഴ്ച 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ചേര്‍മല സാംബവ കോളനിയില്‍ എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ നേതൃത്തത്തില്‍ ശനിയാഴ്ച ജനകീയ അദാലത്ത് നടക്കും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ചേര്‍മല സാംബവ കോളനിയില്‍ എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ നേതൃത്തത്തില്‍ ശനിയാഴ്ച ജനകീയ അദാലത്ത് നടക്കും.

ഇവിടെ താമസിക്കുന്ന 31 കുടുംബങ്ങള്‍ നേരിടുന്ന കുടിവെള്ള ലഭ്യത, സഞ്ചാര പാതവികസനം, പരമ്പരാഗത തൊഴില്‍ മേഖല അനുഭവിക്കുന്ന പ്രയാസങ്ങള്‍, കൈവശ ഭൂമിക്ക് രേഖകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് റവന്യു, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77065/basic-development-of-perampra-chermala-sambava-colony-saturday-at-the-peoples-court)