---
title: "മഴവില്‍ കലാ കൂട്ടായ്മ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Mazhavil Art Association Vayalar organized the commemoration naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77125/mazhavil-art-association-vayalar-organized-the-commemoration-naduvannur"
published_at: "2022-10-28T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b64e70aef0_anusmaranam1.jpg"
keywords: []
---

# മഴവില്‍ കലാ കൂട്ടായ്മ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** ** നടുവണ്ണൂര്‍ :** മഴവില്‍ കലാ കൂട്ടായ്മ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചത്.

## Article Content

** നടുവണ്ണൂര്‍ :** മഴവില്‍ കലാ കൂട്ടായ്മ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചത്.

പ്രശസ്ത സംഗീത സംവിധായകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ സുനില്‍ കുമാര്‍ തിരുവങ്ങൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്എം ഇന്‍ചാര്‍ജ്ജ് എം. റീനാ കുമാരി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വയലാര്‍ കവിതകളിലെ വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ എ.കെ സുരേഷ് ബാബു സംസാരിച്ചു. തുടര്‍ന്ന് വി.സി. സാജിദ് നൊച്ചാട്, പി. ഷീബ, ആതിര എന്നിവരും സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി മഴവില്‍ കലാ കൂട്ടായ്മയുടെ സംഗീത വിഭാഗമായ മഴവില്‍ ലയത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ കവിതകളും ഗാനങ്ങളും കോര്‍ത്തിണക്കിയ വയലാര്‍ സ്മൃതിയും അവതരിപ്പിച്ചു. മഴവില്‍ കോഡിനേറ്റര്‍ കെ.സി. രാജീവന്‍ സ്വാഗം, റീന പി എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77125/mazhavil-art-association-vayalar-organized-the-commemoration-naduvannur)