---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി വെച്ചു "
english_title: "Conflict over PTA elections in Nochad Higher Secondary; The election was postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77248/clash-during-pta-election-in-nochad-higher-secondary-school-4-people-injured"
published_at: "2022-10-28T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bdde2aa0d7_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി വെച്ചു 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പിടിഎ ഭാരവാഹി തെരഞ്ഞെടുപ്പ്. ഇതിനിടെ രക്ഷിതാക്കള്‍ ഇരുവിഭാഗമായി സംഘടിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള തെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പരാജയ ഭീതി മൂലം പൊലീസിനെ ഉപയോഗിച്ച് സ്‌ക്കൂള്‍ പിടിഎ ഭാരവാഹി തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചതായി യുഡിഎഫും, നൊച്ചാട് ഹയര്‍ സെക്കന്റ റി സ്‌ക്കൂളില്‍ പിടിഎ ഭാരവാഹി തെരെഞ്ഞെടുപ്പ് രാഷ്ടീയവല്‍ക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നീക്കം നടത്തിയതായി സിപിഎമ്മും ആരോപിച്ചു.

ജനാധിപത്യം അട്ടിമറിക്കാന്‍ സിപിഎം പൊലീസിനെ കൂട്ടുപിടിക്കുന്നതായും പൊലീസിന്റെ മുന്നില്‍ വെച്ച് യുഡിഎഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതായും ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറും, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശനും ആരോപിച്ചു.

അക്രമത്തില്‍ മണ്ഡലം കോണ്‍ഗ്രസ് സെകട്ടറി റഫീഖ് കല്ലോത്തിനും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഡ്വ. എം.കെ. സജീവനും പരുക്കേറ്റതായും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഒരു വിഭാഗം അദ്ധ്യാപകരെ കൂട്ട് പിടിച്ച് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തെരെത്തെടുപ്പ് നടത്താനുള്ള ശ്രമം രക്ഷിതാക്കള്‍ തടയുകയായിരുന്നു. യുഡിഎഫുകാരുടെ മര്‍ദ്ദനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം അനില്‍ മലയില്‍, പികെഎസ് ഏരിയാ കമ്മറ്റി അംഗം പി.എം സജില എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ക്കൂളിനകത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സ്‌ക്കൂളിന്റെയും നാടിന്റെയും സമാധാനം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77248/clash-during-pta-election-in-nochad-higher-secondary-school-4-people-injured)