---
title: "സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "A breast cancer awareness class was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77263/a-breast-cancer-awareness-class-was-organized"
published_at: "2022-10-28T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bec540e3e6_OBIT_CARD_JPG.JPG"
keywords: []
---

# സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചാലിക്കര ജീവന ദന്താശുപത്രി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിജനല്‍ സെന്റെര്‍ വിമണ്‍സ് ക്ലബ്, മൈക്രോ ചെക്ക് ലാബോറട്ടറി തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ചാലിക്കര ജീവന ദന്താശുപത്രി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിജനല്‍ സെന്റെര്‍ വിമണ്‍സ് ക്ലബ്, മൈക്രോ ചെക്ക് ലാബോറട്ടറി തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സെന്റര്‍ കോഡിനേറ്റര്‍ നബീല അധ്യക്ഷയായി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ഹരിപ്രിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡോ. നിച്ചു അസീസ്, ഡോ. ഫെമി ബഷീര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതുത്വം നല്‍കി. ജീവന ദന്താശുപത്രി മാനേജിങ്ങ് ഡയറക്ടര്‍ ഇ.എസ് മുഹമ്മദ് ഷാഹിം സ്വാഗതവും എസ്.എസ് സ്‌നേഹ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77263/a-breast-cancer-awareness-class-was-organized)