---
title: "മേലടി സബ് ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Meladi sub district arts festival logo released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77269/meladi-sub-district-arts-festival-logo-released"
published_at: "2022-10-28T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bf07b75539_OBIT_CARD_JPG.JPG"
keywords: []
---

# മേലടി സബ് ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **മേപ്പയ്യൂര്‍:** നവംബര്‍ 16 മുതല്‍ 19 വരെ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടക്കുന്ന മേലടി സബ് ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍ നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍:** നവംബര്‍ 16 മുതല്‍ 19 വരെ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടക്കുന്ന മേലടി സബ് ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍ നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പര്‍ രമ്യ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രശ്രാന്ത്, പിടിഎ പ്രസിഡണ്ട് കെ രാജീവന്‍, പിടിഎ വൈസ് പ്രസിഡണ്ട് ഷബീര്‍ ജന്നത്ത്, വി മുജീബ്, പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍, അഫ്‌സ, നിഷിത് എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ പബ്‌ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സുഭാഷ് സമത സ്വാഗതം പറഞ്ഞു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77269/meladi-sub-district-arts-festival-logo-released)