---
title: "പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു "
english_title: "A cricket tournament was organized as part of the Police Commemoration Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77278/a-cricket-tournament-was-organized-as-part-of-the-police-commemoration-day"
published_at: "2022-10-28T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bf747dbe5f_OBIT_CARD_JPG.JPG"
keywords: []
---

# പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വച്ച് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വച്ച് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

കോഴിക്കോട് സിറ്റിയില്‍ നിന്നും റൂറലില്‍ നിന്നുമായി 6 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ റൂറല്‍ ഡിഎച്ച്ക്യൂ വിനെതിരെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ( SOG 11 ) വിജയിച്ചു.

മാന്‍ ഓഫ് ദ സീരീസ് ആയി ഡിഎച്ച്ക്യൂ വിലെ പ്രജീഷിനെ തിരഞ്ഞെടുത്തു. ഡിഎച്ച്ക്യൂ ആര്‍ഐ ഇന്‍ ചാര്‍ജ് റോയ് പത്മനാഭന്‍, എസ്ഒജി റൂറല്‍ പാര്‍ട്ടി കമാണ്ടര്‍ കൃഷ്ണന്‍ കൊയിലാണ്ടി, ഫയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ താരവും സര്‍വ്വീസസ് താരവുമായിരുന്ന കുഞ്ഞിക്കണാരന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൊയിലാണ്ടി സ്‌കൂള്‍ മുന്‍ കായികാദ്ധ്യാപകന്‍ ജോതികുമാര്‍ സന്നിഹിതനായിരുന്നു.

അസോസിയേഷന്‍ വൈസ്.പ്രസിഡന്റ് രജീഷ് ചേമേരി ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77278/a-cricket-tournament-was-organized-as-part-of-the-police-commemoration-day)