---
title: "അദ്ധ്യാപകര്‍ക്ക് ഊര്‍ജ ബോധവത്ക്കരണം സംഘടിപ്പിച്ചു "
english_title: "Organized energy awareness for teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77285/organized-energy-awareness-for-teachers"
published_at: "2022-10-28T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635c000d2a9f0_OBIT_CARD_JPG.JPG"
keywords: []
---

# അദ്ധ്യാപകര്‍ക്ക് ഊര്‍ജ ബോധവത്ക്കരണം സംഘടിപ്പിച്ചു 

> **Lead Summary:** **താമരശ്ശേരി : **എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**താമരശ്ശേരി : **എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 6 ഉപജില്ലകളില്‍ നിന്നായി 300 അധ്യാപകര്‍ പങ്കെടുത്തു. താമരശ്ശേരി ഡി. ഇ. ഒ മനോഹരന്‍ കെ.ജി. ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എ.ഇ.ഒ. പ്രേമന്‍ എന്‍.കെ. അധ്യക്ഷനായി.

പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, മുക്കം എ.ഇ.ഒ. ഓംകാരനാഥന്‍ പി, കുന്നമംഗലം എ.ഇ.ഒ പോള്‍ കെ.ജെ, കൊടുവള്ളി എ.ഇ.ഒ അബ്ദുള്‍ ഖാദര്‍ സി.പി,  സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ എം.എ ജോണ്‍സന്‍, ഇ.എം.സി സാങ്കേതിക വിദഗ്ധന്‍ പവിത്രന്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ല ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ എഞ്ചി. നീതു ചന്ദ്രന്‍, രമേഷ് ബാബു പി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77285/organized-energy-awareness-for-teachers)