---
title: "ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു "
english_title: "Condolences on the demise of Usha Virendrakumar kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77323/condolences-on-the-demise-of-usha-virendrakumar-kozhikkode"
published_at: "2022-10-29T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cb43f7d433_1usha2.jpg"
keywords: []
---

# ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു 

> **Lead Summary:** ** കോഴിക്കോട് :** ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. മാതൃഭൂമിയുടെ ഡയറക്ടറും പരേതനായ മുന്‍ മന്ത്രിയും, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സഹധര്‍മ്മിണിയും മുന്‍ എംപി ശ്രെയാംസ് കുമാറിന്റെ മാതാവുമായ ഉഷ വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

## Article Content

** കോഴിക്കോട് :** ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. മാതൃഭൂമിയുടെ ഡയറക്ടറും പരേതനായ മുന്‍ മന്ത്രിയും, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സഹധര്‍മ്മിണിയും മുന്‍ എംപി ശ്രെയാംസ് കുമാറിന്റെ മാതാവുമായ ഉഷ വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ചുകുന്ന്, സെക്രട്ടറി. യൂ.ടി. ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി പ്രിയേഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവരാജ് കന്നാട്ടി, സൗഫി താഴെക്കണ്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ രാഗേഷ് ഐക്കണ്‍, പ്രജിനി, നയന്‍താര, രഘുനാഥന്‍ പുറ്റാട്, ശ്രീജേഷ് കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77323/condolences-on-the-demise-of-usha-virendrakumar-kozhikkode)