---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം ഭാഗ്യദേവത യുഡിഎഫിനൊപ്പം"
english_title: "Cheruvannur gram panchayat administration with Bhagyadevata UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77338/cheruvannur-gram-panchayat-administration-with-bhagyadevata-udf"
published_at: "2022-10-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cc6cb4e1cf_1shijith.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം ഭാഗ്യദേവത യുഡിഎഫിനൊപ്പം

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്‍.ടി ഷിജിത്താണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ എം.എം. രഘുനാഥായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്‍.ടി ഷിജിത്താണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ എം.എം. രഘുനാഥായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും 7 വോട്ടുകള്‍ ലഭിച്ചതോടെ റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

കൈവിട്ടു പോയ ഭരണം ഇപ്പോള്‍ ലഭിച്ചത് ആശ്വാസമായി. ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. നിലവില്‍ 11-ാം വാര്‍ഡ് അംഗമാണ് തെരഞ്ഞെടുത്ത എന്‍.ടി ഷിജിത്ത്. പഞ്ചായത്ത് ഭരണംപട്ടിക ജാതി സംഭരണമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ഇ.ടി. രാധയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുകയാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.

ആറുമാസം കഴിഞ്ഞാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജില്ലയിലെ സിപിഐയുടെ ഏക പഞ്ചായത്ത് പ്രസിഡന്റായിരുന്നു അന്തരിച്ച ഇ.ടി. രാധ. പതിനഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ സിപിഎമ്മിന് അഞ്ചും സിപിഐക്ക് രണ്ടും എല്‍ജെഡിക്ക് ഒരു സീറ്റും ഉള്‍പ്പെടെ എട്ട് സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രസിഡന്റിന്റെ മരണത്തോടെ ഏഴു സീറ്റുകളുമായി തുല്ല്യ നിലയിലാണ് എല്‍ഡിഎഫും യുഡിഎഫും. ഇന്ന് തെരഞ്ഞെടുത്ത പ്രസിഡന്റിന്റെയും മുന്നണിയുടെയും ഭാവി പിന്നീട് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ചെറുവണ്ണൂരില്‍ തീപാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77338/cheruvannur-gram-panchayat-administration-with-bhagyadevata-udf)