---
title: "ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം "
english_title: "UDF joyous demonstration in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77409/udf-joyous-demonstration-in-cheruvannur"
published_at: "2022-10-29T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cff102afdc_1ahhh.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്‍.ടി ഷിജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയത്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്‍.ടി ഷിജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെറുവണ്ണൂരില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും 7 വോട്ടുകള്‍ ലഭിച്ചതോടെ റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 7 വര്‍ഷം മുന്‍പ് കൈവിട്ട ഭരണം ഇന്ന് തിരിച്ചു പിടിച്ചതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്. പതിനഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ സിപിഎമ്മിന് അഞ്ചും സിപിഐക്ക് രണ്ടും എല്‍ജെഡിക്ക് ഒരു സീറ്റും ഉള്‍പ്പെടെ എട്ട് സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രസിഡന്റിന്റെ മരണത്തോടെ ഏഴു സീറ്റുകളുമായി തുല്ല്യ നിലയിലാണ് എല്‍ഡിഎഫും യുഡിഎഫും ഉണ്ടായിരുന്നത്. എല്‍ഡിഎഫ് കുത്തകയായിരുന്ന ഭരണം 2010 ല്‍ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കൂടാതെ എല്‍ജെഡി അന്ന് യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നു.

2015-ല്‍ എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. 2020-ല്‍ ഒറ്റ സീറ്റ് വ്യത്യാസത്തിലാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. 15-ാം വാര്‍ഡില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും പ്രധാനമാണ്. പഞ്ചായത്ത് ഭരണം ലഭിച്ചതോടെ യുഡി എഫ് ക്യാമ്പ് ഉണര്‍ന്നിരിക്കുകയാണ്.

11-ാം വാര്‍ഡ് അംഗമായ എന്‍.ടി ഷിജിത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. മുയിപ്പോത്ത് അക്ഷയ സെന്റര്‍ ഉടമയുമായ എന്‍.ടി ഷിജിത്തിന്‍െ വിജയത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെറുവണ്ണൂരില്‍ ആഹ്‌ളാദ പ്രകടനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77409/udf-joyous-demonstration-in-cheruvannur)