---
title: "പേരാമ്പ്ര ജിയുപി സ്‌കൂള്‍ ലഹരി വിരുദ്ധ ക്യാംപെയിന് തുടക്കമായി "
english_title: "Perampra GUP school anti-drug campaign started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77444/perampra-gup-school-anti-drug-campaign-started"
published_at: "2022-10-29T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d3bb708710_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ജിയുപി സ്‌കൂള്‍ ലഹരി വിരുദ്ധ ക്യാംപെയിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **ജിയുപി സ്‌കൂള്‍ ലഹരി വിരുദ്ധ ക്യാംപയിന് കവചം തുടക്കമായി. പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ജിയുപി സ്‌കൂള്‍ ലഹരി വിരുദ്ധ ക്യാംപയിന് കവചം തുടക്കമായി. പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രിയേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, വാര്‍ഡ് മെമ്പര്‍മാരായ പി ജോന, കെ.കെ അമ്പിളി, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍, എക്‌സൈസ് പ്രിവെന്റിവ് ഓഫീസര്‍ ജയരാജ്, ഹെഡ് മാസ്റ്റര്‍ കെ.പി രാജന്‍, പിടിഎ പ്രസിഡന്റ് പി.സി സജിദാസ് എന്നിവര്‍ സംസാരിച്ചു.

ലഹരിക്കെതിരായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌ക്കാരം, പോസ്റ്റര്‍ പ്രചരണം, ബോധവല്‍ക്കരണ ക്ലാസ് എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കള്‍ ഉപയോഗവും വില്‍പ്പനയും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ രഹസ്യമായി അറിയിക്കാന്‍ ഉള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77444/perampra-gup-school-anti-drug-campaign-started)