---
title: "സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "Passing out parade of super senior student police cadets at Vadakumpat Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77455/passing-out-parade-of-super-senior-student-police-cadets-at-vadakumpat-higher-secondary-school"
published_at: "2022-10-29T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d444accabb_OBIT_CARD_JPG.JPG"
keywords: []
---

# സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10ാംമത് ബാച്ച് സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്‌ക്കൂള്‍ മൈതാനിയില്‍ നടന്നു.

## Article Content

**പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10ാംമത് ബാച്ച് സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്‌ക്കൂള്‍ മൈതാനിയില്‍ നടന്നു.

പരേഡ് കമാന്റര്‍ ലാമിയ സിന്‍ഹ സുരേഷ്, സെക്കന്റ് ഇന്‍ കമാന്റര്‍ പൂജ ഷാജി എന്നിവര്‍ പരേഡ് നയിച്ചു. പേരാമ്പ്ര പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ ഹബീബുള്ള സല്യൂട്ട് സ്വീകരിച്ചു.

എസ്പിസി അസ്റ്റിന്റ് നോഡല്‍ ഓഫീസര്‍ വി യൂസഫ് ഓത്ത് സെറിമണിക്ക് നേതൃത്വം നല്കി. ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.സി ഹരികൃഷ്ണന്‍, പ്രധാനാദ്ധ്യാപകന്‍ വി അനില്‍, സീനിയര്‍ അസിസ്റ്റന്റ് പി.കെ രവിത, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരയ ടി.കെ റിയാസ്, കെ.സി സുനിത, എസിപിഒ ഷിജി ബാബു എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77455/passing-out-parade-of-super-senior-student-police-cadets-at-vadakumpat-higher-secondary-school)