---
title: "അല്ലാമാ ഇക്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റ് സംഘടിപ്പിച്ചു "
english_title: "Allama Iqbal Organized Urdu Talent Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77474/allama-iqbal-organized-urdu-talent-meet"
published_at: "2022-10-29T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d50ee4b5ef_OBIT_CARD_JPG.JPG"
keywords: []
---

# അല്ലാമാ ഇക്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഉറുദു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിക്കുന്നതിനും മികച്ച കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെടുത്തി വര്‍ഷം തോറും നടന്നു വരാറുള്ള അല്ലാമാ ഇക്ബാല്‍ ഉറുദു ടാലന്റ് മീറ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച ചെറുവാളൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഉറുദു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിക്കുന്നതിനും മികച്ച കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെടുത്തി വര്‍ഷം തോറും നടന്നു വരാറുള്ള അല്ലാമാ ഇക്ബാല്‍ ഉറുദു ടാലന്റ് മീറ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച ചെറുവാളൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു.

യുഎസ്എസ് ഉറുദു ഒന്നാം ഭാഷയായി പരീക്ഷയെഴുതി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. പേരാമ്പ്ര ഉപജില്ലയിലെ മുപ്പതോളം സ്‌കൂളുകളില്‍ നിന്നായി 175 ഓളം വിദ്യാര്‍ത്ഥികള്‍ മീറ്റില്‍ പങ്കെടുത്തു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പരിപാടി ഉദ്ഘാടനം ചെയ്തു. കെയുടിഎ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് പാണ്ടിക്കോട് മുഖ്യാതിഥിയായി.

അബ്ദുള്ള പൂനത്ത് അധ്യക്ഷനായി. വി.കെ സരിത, വി.പി സതീശന്‍, വിജിന പി എന്നിവര്‍ നേതൃത്വം നല്‍കി. സുജിത്ത് കല്‍പ്പത്തൂര്‍ സ്വാഗതവും കാസിം ആര്‍ നന്ദിയും പറഞ്ഞു. ട

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77474/allama-iqbal-organized-urdu-talent-meet)