---
title: "വര്‍ഗീയതക്കെതിരെ സമൂഹം ഒന്നിക്കണം: ഡോ.ഹുസ്സൈന്‍ മടവൂര്‍ "
english_title: "Society should unite against communalism: Dr. Hussain Madavoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77476/society-should-unite-against-communalism-dr-hussain-madavoor"
published_at: "2022-10-29T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d54d878db0_OBIT_CARD_JPG.JPG"
keywords: []
---

# വര്‍ഗീയതക്കെതിരെ സമൂഹം ഒന്നിക്കണം: ഡോ.ഹുസ്സൈന്‍ മടവൂര്‍ 

> **Lead Summary:** **പേരാമ്പ്ര: **നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന മുദ്രാവാക്യവുമായി ഡിസംബര്‍ 29 മുതല്‍ ജനുവരി 1 വരെ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്രയില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന മുദ്രാവാക്യവുമായി ഡിസംബര്‍ 29 മുതല്‍ ജനുവരി 1 വരെ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്രയില്‍ തുടക്കമായി.

പേരാമ്പ്ര മണ്ഡലം പ്രചാരണോദ്ഘാടനം മുളിയങ്ങലില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസ്സൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്ക് എതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫണ്ട് ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് വി.പി അബ്ദുസ്സലാം നിര്‍വ്വഹിച്ചു. ജാഫര്‍ വാണിമേല്‍, സാബിക് പുല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

കെ. മറിയം, ആര്‍.കെ മുനീര്‍, ഫസ്്‌ലുറഹ്‌മാന്‍, പി.കെ. അജീഷ്, കെ. മധുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം പുനത്തില്‍ സാ്രഗതം പറഞ്ഞ ചടങ്ങിന് അഡ്വ. പി. കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77476/society-should-unite-against-communalism-dr-hussain-madavoor)