---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം; പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി "
english_title: "Perampra Gram Panchayat School Art Festival; Perampra G.U.P won the school overall title"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77612/perampra-gram-panchayat-school-art-festival-perampra-gup-won-the-school-overall-title"
published_at: "2022-10-30T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e7886c320d_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം; പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ഓവറോള്‍ കിരീടംനേടി. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ റണ്ണര്‍ അപ്പും നേടി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ഓവറോള്‍ കിരീടംനേടി. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ റണ്ണര്‍ അപ്പും നേടി.

ഗ്രാമപഞ്ചായത്ത് പരിധിയിലെ 12 സ്‌കൂളുകളില്‍ നിന്നായി എല്‍.പി കലോത്സവം, അറബിക് കലോത്സവം എന്നീ ഇനങ്ങളില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്ന കലോത്സവം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. കെ.എംറീന, മിനിപൊന്‍പറ, ശ്രീലജപുതിയേടത്ത്, ജോന.പി, യു.സി അനീഫ, എന്‍.കെ സല്‍മ, വിനോദ് തിരുവോത്ത്, ടി.സുബീഷ്, ബിനുഷ പ്രശാന്ത്, അലങ്കാര്‍ഭാസ്‌കരന്‍, വി.പിചന്ദ്രി, പി.കെ സ്മിത, എ.കെ അനീഷ്, എ.കെസജീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ.സി മുഹമ്മദ്, ബാബുകൈതാവില്‍, കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.പിമിനി സ്വാഗതവും സി.പി.എ അസീസ് നന്ദിയും പറഞ്ഞു.

അറബിക് കലോത്സവം ഓവറോള്‍ കിരീടം ( രണ്ടു സ്‌കൂളുകള്‍) പേരാമ്പ്ര എ.യു പി.സ്‌കൂളും, എന്‍.ഐ എം.എല്‍പിസ്‌കൂള്‍ പേരാമ്പ്രയും പങ്കിട്ടു.

എടവരാട് എ.എം.എല്‍. പി. സ്‌കൂള്‍ റണ്ണര്‍ അപ്പുംനേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍പി. ജോന അധ്യക്ഷയായി.

സമാപനത്തില്‍ ഗാനവിരുന്നൊരുക്കിയ െതരുവ് ഗായകരെ ഹെഡ്മിസ്ട്രസ് കെ.പി മിനി പൊന്നാട അണിയിച്ചു. ടി.കെ ഉണ്ണികൃഷ്ണന്‍, ഇ. ഷാഹി, ഇ.ആയിഷ എന്നിവര്‍ സംസാരിച്ചു. കെ.പി രാജന്‍ സ്വാഗതവും കെ.എം സാജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77612/perampra-gram-panchayat-school-art-festival-perampra-gup-won-the-school-overall-title)