---
title: "ജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവം: വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിന് ഒന്നാം സ്ഥാനം "
english_title: "District Level Jana Yugam Sahapathi Arivutsavam: Vanmukam-Elampilad MLP School Wins 1st Place"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77626/district-level-jana-yugam-sahapathi-arivutsavam-vanmukam-elampilad-mlp-school-wins-1st-place"
published_at: "2022-10-30T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e856dbbf33_OBIT_CARD_JPG.JPG"
keywords: []
---

# ജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവം: വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിന് ഒന്നാം സ്ഥാനം 

> **Lead Summary:** **മേപ്പയ്യൂര്‍:** ജി.വി.എച്ച്.എച്ച്.എസില്‍ വെച്ച് നടന്ന ജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവത്തില്‍ വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വി.സിയോനയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

**മേപ്പയ്യൂര്‍:** ജി.വി.എച്ച്.എച്ച്.എസില്‍ വെച്ച് നടന്ന ജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവത്തില്‍ വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വി.സിയോനയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

നവംബറില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന തല അറിവുത്സവം മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇ.കെ.വിജയന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സി.പി.ഐ. ജില്ലാസെക്രട്ടറി പി. ബാലന്‍ മാസ്റ്ററില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77626/district-level-jana-yugam-sahapathi-arivutsavam-vanmukam-elampilad-mlp-school-wins-1st-place)