---
title: "മാട്ടനോട് എയുപി സ്‌കൂള്‍ തില്ലാന കലോത്സവ മാമാങ്കത്തിന് തിരി തെളിഞ്ഞു "
english_title: "AUP School Thillana Kalotsava Mamangam has been lit up in Matan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77637/aup-school-thillana-kalotsava-mamangam-has-been-lit-up-in-matan"
published_at: "2022-10-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e8e78983ed_OBIT_CARD_JPG.JPG"
keywords: []
---

# മാട്ടനോട് എയുപി സ്‌കൂള്‍ തില്ലാന കലോത്സവ മാമാങ്കത്തിന് തിരി തെളിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര: **മാട്ടനോട് എയുപി സ്‌കൂള്‍ തില്ലാന കലോത്സവ മാമാങ്കം പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ദീപം തെളിയിച്ചും പാട്ടു പാടിയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **മാട്ടനോട് എയുപി സ്‌കൂള്‍ തില്ലാന കലോത്സവ മാമാങ്കം പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ദീപം തെളിയിച്ചും പാട്ടു പാടിയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് പി.എം അഭിലാഷ്, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ സബിത, സ്റ്റാഫ് സെക്രട്ടറി സി.പി ലിഷ, എം.കെ ബാലന്‍, പി.കെ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

മാട്ടനോട് എയുപി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടി.കെ ദിനേശ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കലാമേള കണ്‍വീനര്‍ രന്യ ആര്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണാഭമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77637/aup-school-thillana-kalotsava-mamangam-has-been-lit-up-in-matan)