---
title: "നേതാജി മെമ്മോറിയല്‍ സെന്റര്‍ മുലായം സിംഗ് യാദവ് അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Nethaji Memorial Center Mulayam Singh Yadav organized the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77706/nethaji-memorial-center-mulayam-singh-yadav-organized-the-commemoration"
published_at: "2022-10-31T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f5f67a449d_1mulayam.jpg"
keywords: []
---

# നേതാജി മെമ്മോറിയല്‍ സെന്റര്‍ മുലായം സിംഗ് യാദവ് അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** നേതാജി മെമ്മോറിയല്‍ സെന്റര്‍ കോഴിക്കോട് മുലായം സിംഗ് യാദവ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** നേതാജി മെമ്മോറിയല്‍ സെന്റര്‍ കോഴിക്കോട് മുലായം സിംഗ് യാദവ് അനുസ്മരണം സംഘടിപ്പിച്ചു.

ഇന്ത്യയിലെ ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഒന്നായി ചേരുകയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തിയാല്‍ മാത്രമെ സംഘപരിവാര്‍ ഭരണത്തെ തുരത്താന്‍ സാധിക്കുകയുള്ളൂ എന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് കെ. ശങ്കരന്‍ പറഞ്ഞു.

നേതാജി മെമ്മോറിയല്‍ സെന്റര്‍ കോഴിക്കോട് സംഘടിപ്പിച്ച മുലായം സിംഗ് യാദവ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഇന്റോര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

സമാജ് വാദി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റഷീദ് വിളയൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പറ്റ, എം. അമ്മത്, ഇ.കെ. ശ്രീനിവാസന്‍, വല്‍സന്‍ എടക്കോടന്‍, ടി.കെ. ബാലഗോപാലന്‍, ബാബു കൂളൂര്‍, കെ.ജി. രാമനാരായണന്‍, എ. കുഞ്ഞായന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77706/nethaji-memorial-center-mulayam-singh-yadav-organized-the-commemoration)