---
title: " കെ.സി. ബപ്പന്‍കുട്ടിയുടെ സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി പുസ്തകം പ്രകാശനം ചെയ്തു "
english_title: "K.C. Bapankutty's Sultan's Mannai Sukritham was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77726/kc-bapankuttys-sultans-mannai-sukritham-was-released"
published_at: "2022-10-31T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f714ce6d5c_1ktp.jpg"
keywords: []
---

#  കെ.സി. ബപ്പന്‍കുട്ടിയുടെ സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: ** കെ.സി. ബപ്പന്‍കുട്ടിയുടെ സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി പ്രകാശനം ചെയ്തു. അര നൂറ്റാണ്ട് പിന്നിടുന്ന പ്രവാസ ജീവിതത്തെക്കുറിച്ച് മസ്‌കറ്റ് മവാലയിലെ വ്യാപാരി കോഴിക്കോട് അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.സി. ബപ്പന്‍കുട്ടി രചിച്ച സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി എന്ന ഓര്‍മ്മക്കുറിപ്പുകള്‍ മന്ത്രി അഹമ്മദ് കോവില്‍ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: ** കെ.സി. ബപ്പന്‍കുട്ടിയുടെ സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി പ്രകാശനം ചെയ്തു. അര നൂറ്റാണ്ട് പിന്നിടുന്ന പ്രവാസ ജീവിതത്തെക്കുറിച്ച് മസ്‌കറ്റ് മവാലയിലെ വ്യാപാരി കോഴിക്കോട് അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.സി. ബപ്പന്‍കുട്ടി രചിച്ച സുല്‍ത്താന്റെ മണ്ണിലെ സുകൃതം തേടി എന്ന ഓര്‍മ്മക്കുറിപ്പുകള്‍ മന്ത്രി അഹമ്മദ് കോവില്‍ പ്രകാശനം ചെയ്തു.

പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ആദ്യ പ്രതി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, കെ.കെ. സൂപ്പി, ബി.എം മുഹമ്മദ്, ഇ.എം. ബാബു, ഗ്രന്ഥ കര്‍ത്താവ് കെ.സി. ബപ്പന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

എഴുത്തുകാരന്‍ കെ.ടി. സൂപ്പി അവതാരിക എഴുതിയ രചന ആറ് അധ്യായങ്ങളിലായാണ് അവസാനിക്കുന്നത്. പിറന്ന ഗ്രാമം വിട്ട് കോയമ്പത്തൂരിലേക്ക് വണ്ടി കയറിയ ഇദ്ദേഹം ഒടുവില്‍ കടല്‍ കടന്ന് ഈത്തപ്പഴം പൂക്കുന്ന മണലാരണ്യത്തില്‍ എത്തിപ്പെടുകയും ഇക്കാലമത്രയും സുല്‍ത്താന്റെ മണ്ണില്‍ ജീവിതോപാധി കണ്ടെത്തുകയും ചെയ്ത ജീവിതാനുഭവങ്ങള്‍ സരളമായി ഈ ഓര്‍മ്മക്കുറിപ്പില്‍ അവതാരകന്‍ വിലയിരുത്തി.

ആദ്യം ഒമാനിലെ പ്രധാന കേന്ദ്രമായ സലാലയില്‍ തുടങ്ങിയ പ്രവാസ ജീവിതം പിന്നീട് മസ്‌കറ്റ് മവാലയിലേക്ക് പറിച്ചു നടുകയായിരുന്നു. മവാല മാര്‍ക്കറ്റിലെ പ്രമുഖ വ്യാപാരികളിലൊരാളാണ് ഇദ്ദേഹം.

കറ്റയാട്ട് സഫിയയാണ് ഭാര്യ. സുഹറ, ഷബിറ, സ്വാലിഹ, മഹദ് ഗാന രചയിതാവ് സ്വാലിഹ് അരിക്കുളം എന്നിവരാണ് മക്കള്‍. അബ്ദുല്‍ സമദ് നടുവണ്ണുര്‍, നൗഫല്‍ കാരയാട്, പി കെ പി അഷ്‌റഫ്, സിറാജ് പേരാമ്പ്ര ലേഖകന്‍ ഇബ്രാഹിം കല്‍പത്തൂരിന്റെ മകള്‍ റിന്‍സിയ എന്നിവര്‍ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77726/kc-bapankuttys-sultans-mannai-sukritham-was-released)