---
title: " മുയിപ്പോത്ത് എംയുപി സ്‌ക്കൂളിലെ എല്‍എസ്എസ്-യുഎസ്എസ് വിജയികള്‍ക്ക് അനുമോദനം "
english_title: "Congratulations to LSS-USS winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77832/congratulations-to-lss-uss-winners"
published_at: "2022-10-31T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fe716c58df_OBIT_CARD_JPG.JPG"
keywords: []
---

#  മുയിപ്പോത്ത് എംയുപി സ്‌ക്കൂളിലെ എല്‍എസ്എസ്-യുഎസ്എസ് വിജയികള്‍ക്ക് അനുമോദനം 

> **Lead Summary:** **പേരാമ്പ്ര:** എല്‍എസ്എസ്-യുഎസ്എസ് പരീക്ഷയില്‍ വിജയം നേടിയ മുയിപ്പോത്ത് എംയുപി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും പുതുതായി പണികഴിപ്പിച്ച ആധുനിക പാചകപ്പുരയുടെ ഉദ്ഘാടനവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** എല്‍എസ്എസ്-യുഎസ്എസ് പരീക്ഷയില്‍ വിജയം നേടിയ മുയിപ്പോത്ത് എംയുപി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും പുതുതായി പണികഴിപ്പിച്ച ആധുനിക പാചകപ്പുരയുടെ ഉദ്ഘാടനവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് നിര്‍വ്വഹിച്ചു.

പിടിഎ പ്രസിഡന്റ് കെ സുനില്‍കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ജനപ്രതിനിധികളായ എന്‍.ആര്‍ രാഘവന്‍, ആര്‍.പി ഷോബിഷ്, ഇ.കെ സുബൈദ, മാനേജര്‍ കെ.പി റസിയ, എസ്എസ്ജി പ്രതിനിധികളായ കെ.രവീന്ദ്രന്‍, എന്‍.ദിനേശന്‍, കരീം കോച്ചേരി, പി ബാലകൃഷ്ണന്‍, സജീവന്‍ പുത്തൂര്‍, സി. സുരേന്ദ്രന്‍, പട്ടയാട്ട്അബ്ദുള്ള, മുന്‍ എച്ച്.എം എം കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പ്രധാന അധ്യാപകന്‍ ടി.അബ്ദുള്‍ ലത്തീഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങുകള്‍ക്കുശേഷം ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വിജയികളെ അണിനിരത്തികൊണ്ട് മുയിപ്പോത്ത് ടൗണിലൂടെയുള്ള ഘോഷയാത്രയ്ക്ക് മുഹമ്മദ് ഷാഫി, അക്ഷയ്, എം.കെ അരുണ്‍, മിഥുന്‍, ആദര്‍ശ്, ഹസീബ്, ഫിദ, അലി, അഞ്ജന, ഫില്‍ഷാന, സതീദേവി, കുഞ്ഞാമി, സജിത, ദിവ്യ, റഹീം, ഷൈജ , സയൂഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77832/congratulations-to-lss-uss-winners)