---
title: "വീടിന്റെ പ്രവേശന ചടങ്ങിനോടനുബന്ധിച്ച് പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി മേപ്പയ്യൂരിലെ ദമ്പതികള്‍ "
english_title: "A couple in Mepayyur lend their hand to palliative care during housewarming ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77850/a-couple-in-mepayyur-lend-their-hand-to-palliative-care-during-housewarming-ceremony"
published_at: "2022-10-31T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ffb53cd5b4_OBIT_CARD_JPG.JPG"
keywords: []
---

# വീടിന്റെ പ്രവേശന ചടങ്ങിനോടനുബന്ധിച്ച് പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി മേപ്പയ്യൂരിലെ ദമ്പതികള്‍ 

> **Lead Summary:** **പേരാമ്പ്ര: **തങ്ങളുടെ വീടിന്റെ പ്രശേന ചടങ്ങില്‍ പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി മേപ്പയ്യൂരിലെ ദമ്പതികള്‍. മോട്ടോര്‍ ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മുജീബ് കോമത്തിന്റെയും, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ടൗണ്‍ വാര്‍ഡിന്റെ മുന്‍ മെമ്പറും, വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഷര്‍മിന കോമത്തിന്റെയും വീടിന്റെ പ്രവേശന ചടങ്ങിലാണ് മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയറിന് തുക സംഭാവനയായി നല്‍കിയത്.

## Article Content

**പേരാമ്പ്ര: **തങ്ങളുടെ വീടിന്റെ പ്രശേന ചടങ്ങില്‍ പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി മേപ്പയ്യൂരിലെ ദമ്പതികള്‍. മോട്ടോര്‍ ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മുജീബ് കോമത്തിന്റെയും, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ടൗണ്‍ വാര്‍ഡിന്റെ മുന്‍ മെമ്പറും, വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഷര്‍മിന കോമത്തിന്റെയും വീടിന്റെ പ്രവേശന ചടങ്ങിലാണ് മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയറിന് തുക സംഭാവനയായി നല്‍കിയത്.

ധനസഹായം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഡോ: പി മുഹമ്മദിന് കൈമാറി. സി.പി.എ അസീസ്, എം.കെ അബ്ദുറഹിമാന്‍, കെ.പി വേണുഗോപാല്‍, എം.കെ കുഞ്ഞമ്മത്, ഇ കുഞ്ഞിമൊയ്തി, എളമ്പിലാശ്ശേരി അബ്ദുള്ള, കെ.പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77850/a-couple-in-mepayyur-lend-their-hand-to-palliative-care-during-housewarming-ceremony)