---
title: "യുവകലാസാഹിതി മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Yuva Kalasahiti Mappayyur Mandal Committee organized Vayalar commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77902/yuva-kalasahiti-mappayyur-mandal-committee-organized-vayalar-commemoration"
published_at: "2022-11-01T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360b4229a82b_1rajan.jpg"
keywords: []
---

# യുവകലാസാഹിതി മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍: **യുവകലാസാഹിതി മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ വയലാര്‍ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍: **യുവകലാസാഹിതി മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ വയലാര്‍ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിച്ചു.

എഴുത്തുകാരനായ രാജന്‍ നരയംകുളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ്  എം.എസ്. ദിനേശ് അദ്ധ്യക്ഷത വഹിച്ചു.

കെ.കെ ബാലന്‍, ആര്‍. ശശി, സി. ബിജു, അജയ് ആവള, ബാലഗോപാലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ലെനിഷ് കാരയാട്, പി.ടി. പ്രദീപന്‍, ലിമേഷ് മക്കാട്ട്, അജിത തുടങ്ങിയവര്‍ വയലാര്‍ ഗാനങ്ങള്‍ ആലപിച്ചു.

യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ബി.ബി. ബിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77902/yuva-kalasahiti-mappayyur-mandal-committee-organized-vayalar-commemoration)