---
title: "ഇഎംഎസ് സഹകരണ ആശുപത്രി ഷെയര്‍ സമാഹരണ ക്യാമ്പയിന് തുടക്കമായി"
english_title: "EMS Cooperative Hospital Share Mobilization Camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77962/ems-cooperative-hospital-share-mobilization-camp-has-started"
published_at: "2022-11-01T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360ebeb91648_1ems.jpg"
keywords: []
---

# ഇഎംഎസ് സഹകരണ ആശുപത്രി ഷെയര്‍ സമാഹരണ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **ഇഎംഎസ് സഹകരണ ആശുപത്രി ഷെയര്‍ സമാഹരണ ക്യാമ്പയിന് തുടക്കമായി. ഷെയര്‍ സമാഹരണ ക്യാമ്പയിന്റെ ഉദ്ഘാടനം കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ് കുട്ടി നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **ഇഎംഎസ് സഹകരണ ആശുപത്രി ഷെയര്‍ സമാഹരണ ക്യാമ്പയിന് തുടക്കമായി. ഷെയര്‍ സമാഹരണ ക്യാമ്പയിന്റെ ഉദ്ഘാടനം കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ് കുട്ടി നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

ആശുപത്രിയുടെ രണ്ടാം ഘട്ട വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ഷെയര്‍ സമാഹരണ ക്യാമ്പയിനിനാണ് തുടക്കമായത്.

ആശുപത്രി സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ജോന, സി.കെ. ശശി, കെ. കുഞ്ഞമ്മത്, എം. കുഞ്ഞമ്മത്, ടി.കെ. ലോഹിതാക്ഷന്‍, ബാബു കൈലാസ്, സന്തോഷ് സെബാസ്റ്റ്യന്‍, വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77962/ems-cooperative-hospital-share-mobilization-camp-has-started)