---
title: "കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരിദിനം ആചരിച്ചു "
english_title: "Kerala State Service Pensioners Association celebrated karidhinam perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77976/kerala-state-service-pensioners-association-celebrated-karidhinam-perambra"
published_at: "2022-11-01T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360fba56e328_1_karidhinam.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരിദിനം ആചരിച്ചു 

> **Lead Summary:**  **പേരാമ്പ്ര:** കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് (കെഎസ്എസ്പിഎ ) അസോസിയേഷന്‍ പേരാമ്പ്ര ട്രഷറിക്കു മുന്നില്‍ കരിദിനം ആചരിച്ചു.

## Article Content

 **പേരാമ്പ്ര:** കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് (കെഎസ്എസ്പിഎ ) അസോസിയേഷന്‍ പേരാമ്പ്ര ട്രഷറിക്കു മുന്നില്‍ കരിദിനം ആചരിച്ചു.

മെഡിസെപ്പ് - ന്യൂനതകള്‍ പരിഹരിക്കുക, നാല് ഗഡു ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ - ക്ഷാമാശ്വാസ കുടിശ്ശിക രണ്ട് ഗഡു അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര ട്രഷറിക്കു മുന്നില്‍ കെഎസ്എസ്പിഎ കരിദിനാചരണവും വിശദീകരണ യോഗവും നടത്തി.

ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം. രാജന്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാഘവന്‍, സുധാകരന്‍ പറമ്പാട്ട്, ബാബു ചാത്തോത്ത്, ബി. ഉണ്ണികൃഷ്ണന്‍, ടി.പി. നാരായണന്‍, ഇ.കെ. ബാലന്‍, വി.കെ. രമേശന്‍, നളിനി നല്ലൂര്‍, കെ. ജാനു, സി.കെ. രാഘവന്‍, കെ.എം. ശ്രീനിവാസന്‍, വി.പി. പ്രസാദ് എന്നിവന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77976/kerala-state-service-pensioners-association-celebrated-karidhinam-perambra)