---
title: "മുയിപ്പോത്തെ മൊട്ടക്കുന്നില്‍ കപ്പ കൃഷി ചെയ്ത് നൂറ് മേനി വിളയിച്ച് യുവ കര്‍ഷകന്‍ "
english_title: "A young farmer grows kappa at Mottakunn in Muipot and grows noorumeni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78017/a-young-farmer-grows-kappa-at-mottakunn-in-muipot-and-grows-noorumeni"
published_at: "2022-11-01T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63612f3460774_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്തെ മൊട്ടക്കുന്നില്‍ കപ്പ കൃഷി ചെയ്ത് നൂറ് മേനി വിളയിച്ച് യുവ കര്‍ഷകന്‍ 

> **Lead Summary:** **പേരാമ്പ്ര :** മുയിപ്പോത്ത് നിരപ്പംകുന്നിലെ മൊട്ട കുന്നില്‍ വിളയിച്ചത് ഒരു കൂടത്തില്‍ 45 കിലോ കപ്പ, കപ്പയുടെ വലിപ്പം കണ്ടു അത്ഭുതം തോന്നിയതിനാല്‍ തൂക്കി നോക്കിയപ്പോള്‍ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോ.

## Article Content

**പേരാമ്പ്ര :** മുയിപ്പോത്ത് നിരപ്പംകുന്നിലെ മൊട്ട കുന്നില്‍ വിളയിച്ചത് ഒരു കൂടത്തില്‍ 45 കിലോ കപ്പ, കപ്പയുടെ വലിപ്പം കണ്ടു അത്ഭുതം തോന്നിയതിനാല്‍ തൂക്കി നോക്കിയപ്പോള്‍ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോ.

യുവ കര്‍ഷകനും പ്രവാസിയുമായ നെല്ലിയോട് പൊയില്‍ ഫൈസല്‍ നടത്തുന്ന സമ്മിശ്ര കൃഷിയിടത്തിലെ കപ്പ തോട്ടത്തില്‍ നിന്നാണ് ഒരു മുരടില്‍ നിന്ന് ഇത്രയും വലിയ കപ്പ ലഭിച്ചത്.

ഇന്ന് വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു മീറ്ററോളം നീളവും 20 കിലോ തുക്കവുമുള്ള കപ്പ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫൈസലും കുടുംബവും. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയിലാണ് ഈ വിളവ് ലഭിച്ചതെന്ന് ഫൈസല്‍ പറയുന്നു.

തോട്ടത്തിനോട് ചേര്‍ന്ന് തന്നെ കോഴി ഫാമും നടത്തുന്ന ഫൈസല്‍ ഫാമില്‍ നിന്നുമുള്ള കോഴി വളം മാത്രമാണ് കൃഷിയില്‍ ഉപയോഗിച്ചത്. രണ്ട് ഏക്കറോളം വരുന്ന കൃഷിയിടത്ത് വിവിധയിനം കപ്പയും, വാഴയും, കുള്ളന്‍ തെങ്ങിന്‍ തെങ്ങുകള്‍, മാവിനങ്ങളുംമുണ്ട്.

ഇടവിളയായി കൂര്‍ക്കലും ചേനയും ചേമ്പും കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പ്ലാവിന്‍ തൈകളുടെ ഒരു ശ്രേണി തന്നെ ഇവിടെയുണ്ട്. 4000 ബ്രോയ്ലര്‍ കോഴിയും, നൂറോളം മുട്ട കോഴിയും പശുവും സമ്മിശ്ര കൃഷിയിടത്തിലുണ്ട്, ഡ്രിപ് ഇറിഗേഷന്‍ സംവിധാനം വഴി തുള്ളി നന കൊടുത്താണ് വേനലില്‍ നിരപ്പം കുന്ന് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഈ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78017/a-young-farmer-grows-kappa-at-mottakunn-in-muipot-and-grows-noorumeni)