---
title: "ലഹരി വിരുദ്ധ ബോധവത്ക്കരണം: കുട്ടിച്ചങ്ങലയുമായി പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ "
english_title: "Anti-drug awareness: Perampra AUP with Kuttichangala School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78024/anti-drug-awareness-perampra-aup-with-kuttichangala-school"
published_at: "2022-11-01T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63613374b1d72_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്ക്കരണം: കുട്ടിച്ചങ്ങലയുമായി പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി. സ്‌കൂളില്‍ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചങ്ങലയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

## Article Content

**പേരാമ്പ്ര: **സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി. സ്‌കൂളില്‍ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചങ്ങലയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

മൈതാനത്ത് No Drugs എന്നെഴുതിയ കളങ്ങളില്‍ കുട്ടികള്‍ വരിയായി അണിനിരന്നപ്പോള്‍ വേറിട്ടൊരു ലഹരിവിരുദ്ധ പരിപാടിയായി മാറി. വാര്‍ഡ് മെമ്പര്‍ ജോന.പി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഹെഡ്മിസ്ട്രസ് കെ.പി. മിനി, പി.ടി.എ.പ്രസിഡണ്ട് ടി.സുബീഷ്, ടി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78024/anti-drug-awareness-perampra-aup-with-kuttichangala-school)