---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു "
english_title: "Kerala Birth Day Celebration and Kuttichangala organized at AUP School, Valyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78025/kerala-birth-day-celebration-and-kuttichangala-organized-at-aup-school-valyakode"
published_at: "2022-11-01T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63613616c5350_1_vvvvvvvvvvvvv.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി കുട്ടിച്ചങ്ങല ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജില്ലകളിലൂടെ എന്ന പരിപാടിയും മെഗാ തിരുവാതിര, ഒപ്പന, ദഫ് മുട്ട് തുടങ്ങിയ പരിപാടികളും അരങ്ങേറി.

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന കുട്ടിച്ചങ്ങലയില്‍ വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തി.

റോഡിന്റെ വശങ്ങളില്‍ തീര്‍ത്ത കുട്ടിച്ചങ്ങലയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് രക്ഷിതാക്കളും ബഹുജനങ്ങളും ചങ്ങലയില്‍ അണി ചേര്‍ന്നു. ബിന്ദു അമ്പാളി, കെ.എം. കൃഷ്ണദാസ്, എ.കെ. സുബൈദ, എം.ടി. ഹമീദ്, കെ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78025/kerala-birth-day-celebration-and-kuttichangala-organized-at-aup-school-valyakode)