---
title: "കേരളപ്പിറവി ദിനത്തില്‍ ഭീമന്‍ പതിപ്പുമായി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ "
english_title: "Chingapuram Vanmukam-Elampilad MLP School with giant version on Kerala birth day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78040/chingapuram-vanmukam-elampilad-mlp-school-with-giant-version-on-kerala-birth-day"
published_at: "2022-11-01T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63614a233f6fb_OBIT_CARD_JPG.JPG"
keywords: []
---

# കേരളപ്പിറവി ദിനത്തില്‍ ഭീമന്‍ പതിപ്പുമായി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ 

> **Lead Summary:** **ചിങ്ങപുരം: **കേരളത്തിന്റെ 66-ാം ജന്മദിനത്തില്‍ വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിലെ 66 കുട്ടികള്‍ ചേര്‍ന്ന് 66 പേജുള്ള ഭീമന്‍ കേരള പതിപ്പ് തയ്യാറാക്കി. 66 കുട്ടികള്‍ ചേര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രകാശനം ചെയ്തു.

## Article Content

**ചിങ്ങപുരം: **കേരളത്തിന്റെ 66-ാം ജന്മദിനത്തില്‍ വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളിലെ 66 കുട്ടികള്‍ ചേര്‍ന്ന് 66 പേജുള്ള ഭീമന്‍ കേരള പതിപ്പ് തയ്യാറാക്കി. 66 കുട്ടികള്‍ ചേര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രകാശനം ചെയ്തു.

തുടര്‍ന്ന് പതിപ്പുമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എസ്.ശ്രീരസ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ബന്ധിപ്പിച്ചാണ് പതിപ്പ് തയ്യാറാക്കിയത്. പരിപാടി വാര്‍ഡ് മെമ്പര്‍ ടി.എം. രജുല ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡന്റ് പി.കെ തുഷാര അധ്യക്ഷനായി. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത്, പി.ടി.എ. വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത്, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ.അബ്ദുറഹ്മാന്‍, വി.ടി. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78040/chingapuram-vanmukam-elampilad-mlp-school-with-giant-version-on-kerala-birth-day)