---
title: "നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം; മേപ്പയ്യൂരിലെ മനുഷ്യ ചങ്ങല മനുഷ്യമതിലായി "
english_title: "For the future of the country, let's get rid of addiction; The human chain in Mepayyur has become a human wall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78045/for-the-future-of-the-country-lets-get-rid-of-addiction-the-human-chain-in-mepayyur-has-become-a-human-wall"
published_at: "2022-11-01T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63615a9b4eba4_c.JPG"
keywords: []
---

# നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം; മേപ്പയ്യൂരിലെ മനുഷ്യ ചങ്ങല മനുഷ്യമതിലായി 

> **Lead Summary:** **മേപ്പയ്യൂര്‍: **നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി.

## Article Content

**മേപ്പയ്യൂര്‍: **നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി.

കേരള സര്‍ക്കാറിന്റെ മയക്കുമരുന്ന് ലഹരി വിരുദ്ധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് തീര്‍ത്ത മനുഷ്യ ശൃംഗലയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു.

വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്നു ലഹരി ഉപയോഗത്തിനെതിരെ ജന ഐക്യത്തോടെ ശ്രദ്ധേയമായ പ്രവര്‍ത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാഷന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കെടുത്തു. കൂനം വെളിക്കാവു മുതല്‍ കുയിമ്പില്‍ ഉന്ത് വരെ മേപ്പയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍, വി.ഇ.എം.യു.പി., മഞ്ഞക്കുളം എല്‍.പി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്കൊപ്പം പങ്കാളികളായി.

ലഹരി വിരുദ്ധ പ്രതിജ്ഞക്കു ശേഷം രാഷ്ട്രിയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ, ചലച്ചിത്ര സംവിധായകന്‍ വിനീഷ് ആരാധ്യ, മേപ്പയ്യൂര്‍ സി.ഐ. കെ.ഉണ്ണികൃഷ്ണന്‍, പി.പി.രാധാകൃഷ്ണന്‍, കെ.രാജീവന്‍, ഇ അശോകന്‍, കെ.കെ. ബാലന്‍, എം.കെ. അബ്ദൂറഹിമാന്‍, സുനില്‍ ഓടയില്‍, കെ. ലോഹ്യ, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍, എ.ടി.സി. അമ്മത്, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, വി.പി. രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78045/for-the-future-of-the-country-lets-get-rid-of-addiction-the-human-chain-in-mepayyur-has-become-a-human-wall)