---
title: "അനുസ്മരണവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു "
english_title: "A commemoration and a council meeting were organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78531/a-commemoration-and-a-council-meeting-were-organized"
published_at: "2022-11-04T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636517fca412d_OBIT_CARD_JPG.JPG"
keywords: []
---

# അനുസ്മരണവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍**: എസ്.കെ.എസ്.എസ്.എഫ് നൊച്ചാട് ക്ലസ്റ്റര്‍ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ(ന:മ) അനുസ്മരണവും കൗണ്‍സില്‍ മീറ്റും മുളിയങ്ങല്‍ സമസ്ത സെന്ററില്‍ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: എസ്.കെ.എസ്.എസ്.എഫ് നൊച്ചാട് ക്ലസ്റ്റര്‍ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ(ന:മ) അനുസ്മരണവും കൗണ്‍സില്‍ മീറ്റും മുളിയങ്ങല്‍ സമസ്ത സെന്ററില്‍ സംഘടിപ്പിച്ചു.

പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡണ്ട് മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്തു. അജ്‌നാസ് കായണ്ണ അധ്യക്ഷത വഹിച്ചു. ജലീല്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.

അര്‍ഷാദ് കാവില്‍, പി.കെ.കെ നാസര്‍, അഷ്‌ക്കര്‍ നൊച്ചാട്, ടി.പി നാസര്‍, പി.പി ബഷീര്‍, റഷീദ് ചെക്യേലത്ത്, ഹാരിസ് മുളിയങ്ങല്‍, സി.പി സിറാജ്, ബഷീര്‍ മുളിയങ്ങല്‍, ഹാരിസ് ചാലിക്കരഎന്നിവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ കമ്മറ്റി പുന:സംഘടിപ്പിച്ചു. സഹീര്‍ നടുവണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായി.

ഭാരവാഹികള്‍: അജ്‌നാസ് കായണ്ണ (പ്രസിഡണ്ട്), ഷാക്കിര്‍ കല്‍പ്പത്തൂര്‍ (വൈസ് പ്രസി.), ടി.അഷ്‌ക്കര്‍ (ജന. സെക്രട്ടറി), കെ.മുഹമ്മദ് സിനാന്‍ (വര്‍.സെക്ര.) , ഹാരിസ് ചാലിക്കര (ട്രഷറര്‍), അസ് ലം നൊച്ചാട് (ഇബാദ്), സുഹൈല്‍ കായണ്ണ ( വിഖായ), അക്ബര്‍ കല്‍പ്പത്തൂര്‍ (ട്രെന്റ്), അസീബ് ചേനോളി ( സഹചാരി), റസിന്‍ വാല്യക്കോട് ( സര്‍ഗ്ഗലയം), ആഷിഖ് ഫൈസി വാളേരി(ത്വലബ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78531/a-commemoration-and-a-council-meeting-were-organized)