---
title: "സബ്ജില്ല കലാമേളയെ വരവേറ്റ് കൂരാച്ചുണ്ട് ഗ്രാമം "
english_title: "Koorachund village welcomes the sub-district arts fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78547/koorachund-village-welcomes-the-sub-district-arts-fair"
published_at: "2022-11-04T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63652ada33b54_OBIT_CARD_JPG.JPG"
keywords: []
---

# സബ്ജില്ല കലാമേളയെ വരവേറ്റ് കൂരാച്ചുണ്ട് ഗ്രാമം 

> **Lead Summary:** **കൂരാച്ചുണ്ട്: **പേരാമ്പ്ര സബ്ജില്ലാ കലാമേള നവംബര്‍ 7,8,9,10 തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂരാച്ചുണ്ട് സ്‌കൂളുകളില്‍ വച്ച് നടത്തപ്പെടും. 10 വേദികളില്‍ 83 സ്‌കൂളുകളില്‍ നിന്നായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**കൂരാച്ചുണ്ട്: **പേരാമ്പ്ര സബ്ജില്ലാ കലാമേള നവംബര്‍ 7,8,9,10 തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂരാച്ചുണ്ട് സ്‌കൂളുകളില്‍ വച്ച് നടത്തപ്പെടും. 10 വേദികളില്‍ 83 സ്‌കൂളുകളില്‍ നിന്നായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

34 ഇനങ്ങളിലാണ് മത്സരങ്ങള്‍. വലിയ ജനപങ്കാളിത്തത്തോടെയാണ് സംഘാടക സമിതി മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏഴാം തിയതി തിങ്കളാഴ്ച് വൈകുന്നേരം 4 മണിയ്ക്ക് വിളംബര ജാഥ നടക്കും.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് 8 ന് വൈകുന്നേരം 5 മണിക്ക് ബഹു കോഴിക്കോട് എം.പി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎല്‍എ ടി.പി മുഖ്യാതിഥി ആയിരിക്കും.

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍, ഹിബാസ് ഓഡിറ്റോറിയം മദ്രസ്സ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്താം തിയ്യതി വൈകുന്നേരം 5.30ന് നടക്കുന്ന സമാപന ചടങ്ങ് ബാലുശ്ശേരി എംഎല്‍എ അഡ്വ സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പാള്‍ ലൗലി സെബാസ്റ്റ്യന്‍, എഇഒ ലത്തീഫ് കരയത്തൊടി, എച്ച്.എം ഫോറം കണ്‍വീനര്‍ ശ്രീജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജെസ് ലി ജോണ്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78547/koorachund-village-welcomes-the-sub-district-arts-fair)