---
title: "ഭക്ഷ്യവകുപ്പ് മന്ത്രിയെ പുറത്താക്കണം: സി.പി.എ അസീസ് "
english_title: "Food Minister should be sacked: CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78560/food-minister-should-be-sacked-cpa-aziz"
published_at: "2022-11-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636539e8a1145_OBIT_CARD_JPG.JPG"
keywords: []
---

# ഭക്ഷ്യവകുപ്പ് മന്ത്രിയെ പുറത്താക്കണം: സി.പി.എ അസീസ് 

> **Lead Summary:** **കായണ്ണ ബസാര്‍:** ഇടത് ഭരണത്തില്‍ അരിയടക്കമുള്ള ഭക്ഷ്യവസ്തുതുക്കളുടെ വിലവര്‍ദ്ധനവ് തടയുന്നതില്‍ പരാജയപ്പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍.അനിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

**കായണ്ണ ബസാര്‍:** ഇടത് ഭരണത്തില്‍ അരിയടക്കമുള്ള ഭക്ഷ്യവസ്തുതുക്കളുടെ വിലവര്‍ദ്ധനവ് തടയുന്നതില്‍ പരാജയപ്പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍.അനിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

ഇടതുഭരണകാലത്ത് കാലങ്ങളായി സി.പി.ഐ മന്ത്രിമാര്‍ ഭരിച്ച ഭക്ഷ്യ വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അരിക്ക് ക്ഷാമം ഉണ്ടായപ്പോള്‍ കോഴിയും മുട്ടയും കഴിക്കാന്‍ ഉപദേശിച്ച ഇടത് ഭക്ഷ്യ മന്ത്രിയെ കേരളീയര്‍ മറന്നിട്ടില്ല.

വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് കായണ്ണ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കാലിക്കലമേന്തിയുള്ള പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സലീല്‍ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ പി.സി.ബഷീര്‍, സി.കെ.അസീസ്, പി.സി.അബൂബക്കര്‍, സി.കെ.അജ്‌നാസ്, കെ.കെ അഫ്‌സല്‍, എന്‍.വി.പോക്കര്‍, വി.സി. കുഞ്ഞബ്ദുള്ള, മുബീര്‍ കായണ്ണ, അമീര്‍.പി.കെ, മൂസ്സ ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78560/food-minister-should-be-sacked-cpa-aziz)