---
title: "കെഎസ്ആര്‍ടിസിയില്‍ വിനോദപഠനയാത്ര സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ "
english_title: "Nochad Higher Secondary School organized a fun study tour at KSRTC."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78719/nochad-higher-secondary-school-organized-a-fun-study-tour-at-ksrtc"
published_at: "2022-11-05T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63666f0e7e3f3_OBIT_CARD_JPG.JPG"
keywords: []
---

# കെഎസ്ആര്‍ടിസിയില്‍ വിനോദപഠനയാത്ര സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **തിരസ്‌കരിക്കപ്പെട്ട ചരിത്ര ഭൂമിയെ ജനശ്രദ്ധയില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിക്കൊപ്പം 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചരിത്ര യാത്ര. കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകള്‍ വേണ്ട രീതിയില്‍ ജനശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയും ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര: **തിരസ്‌കരിക്കപ്പെട്ട ചരിത്ര ഭൂമിയെ ജനശ്രദ്ധയില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിക്കൊപ്പം 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചരിത്ര യാത്ര. കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകള്‍ വേണ്ട രീതിയില്‍ ജനശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയും ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു.

കെഎസ്ആര്‍ടിസിയുടെ പഠന യാത്ര പാക്കേജിനെ പ്രോത്‌സാഹിപ്പിക്കുന്നതിനൊപ്പം 500ല്‍ ഏറെ വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവും ഈ യാത്രക്കുണ്ട്.

രാവിലെ പേരാമ്പ്ര നൊച്ചാടില്‍ നിന്ന് പുറപ്പെട്ട് ചങ്ങമ്പള്ളി കളരി, മണിക്കിണര്‍ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം എന്നിവയും സന്ദര്‍ശിച്ചു. കൂടാതെ വാഗണ്‍ ട്രാജഡി സ്മാരകം, തുഞ്ചന്‍ പറമ്പ് എന്നീ സ്മാരക മന്ദിരങ്ങളും ഈ യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78719/nochad-higher-secondary-school-organized-a-fun-study-tour-at-ksrtc)