---
title: "കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് അനുമോദനം "
english_title: "Congratulations to the winners of the Kerala State School Games Chess Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78722/congratulations-to-the-winners-of-the-kerala-state-school-games-chess-championship"
published_at: "2022-11-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636675330c8d8_OBIT_CARD_JPG.JPG"
keywords: []
---

# കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് അനുമോദനം 

> **Lead Summary:**  ചിങ്ങപുരം: കോട്ടയം MD സെമിനാരി സ്‌കൂളില്‍ വെച്ച് നടന്ന 64ാമത് കേരള സ്റ്റേറ്റ് സ്‌കൂള്‍ ഗെയിംസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഋത്വിക, സബ്ബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എട്ടാംസ്ഥാനം നേടിയ നാസിയ അബ്ദുള്‍ കരീം എന്നീ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

 ചിങ്ങപുരം: കോട്ടയം MD സെമിനാരി സ്‌കൂളില്‍ വെച്ച് നടന്ന 64ാമത് കേരള സ്റ്റേറ്റ് സ്‌കൂള്‍ ഗെയിംസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഋത്വിക, സബ്ബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എട്ടാംസ്ഥാനം നേടിയ നാസിയ അബ്ദുള്‍ കരീം എന്നീ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

 

പ്രിന്‍സിപ്പല്‍ പി.ശ്യാമളയും പിടിഎ പ്രസിഡന്റ് അച്യുതന്‍ ആളങ്ങാരിയും ഹാരമണിയിച്ച് സ്വീകരിച്ചു. പ്രഥമാധ്യാപകന്‍ ഇ.സുരേഷ് ബാബുവും പിടിഎ വൈസ് പ്രസിഡന്റ് വി.വി സുരേഷും മെമന്റോ സമ്മാനിച്ചു.

പ്രിന്‍സിപ്പല്‍ പി.ശ്യാമള അധ്യക്ഷയായി. അച്യുതന്‍ ആളങ്ങാരി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് ഷെര്‍ളി, സ്റ്റാഫ് സെക്രട്ടറി ടി.സതീഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ.കെ സജീവന്‍ സ്വാഗതവും എന്‍.ആര്‍ അരുണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78722/congratulations-to-the-winners-of-the-kerala-state-school-games-chess-championship)