---
title: "സീഡ് അതിജീവന പുരസ്‌കാരം നേടി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ "
english_title: "Nochad Higher Secondary School won the Seed Survival Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78724/nochad-higher-secondary-school-won-the-seed-survival-award"
published_at: "2022-11-05T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636679e842aef_OBIT_CARD_JPG.JPG"
keywords: []
---

# സീഡ് അതിജീവന പുരസ്‌കാരം നേടി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര:** സീഡ് അതിജീവന പുരസ്‌കാരത്തിന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അര്‍ഹരായി. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് കോഡിനേറ്റര്‍ നസീര്‍ നൊച്ചാട് മെമന്റോയും ക്യാഷ് അവാര്‍ഡും സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ സത്യഭാമയില്‍ നിന്നും ഏറ്റു വാങ്ങി.

## Article Content

** പേരാമ്പ്ര:** സീഡ് അതിജീവന പുരസ്‌കാരത്തിന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അര്‍ഹരായി. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് കോഡിനേറ്റര്‍ നസീര്‍ നൊച്ചാട് മെമന്റോയും ക്യാഷ് അവാര്‍ഡും സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ സത്യഭാമയില്‍ നിന്നും ഏറ്റു വാങ്ങി.

2021-22 വര്‍ഷത്തില്‍ സ്‌കൂള്‍ നടപ്പിലാക്കിയ പരിസ്ഥിതി - അതിജീവന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. അഫ്ര ബിന്‍ത് അന്‍വര്‍, ശ്രീലയ, മാളവിക, ഇഷാന്‍, സന്‍മയ, അനാമിക ചന്ദ്രന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് സമ്മാനം നേടിക്കൊടുത്തത്.

വിജയികളെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി. അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി സി.നസീറ, എം.ബിന്ദു, എ.പി.അസീസ്, കെ. സഹീര്‍, അഹമ്മദ് റിയാസ്, പി.പി.റഷീദ്, എസ്.കെ.സനൂപ്, സി.സജീബ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78724/nochad-higher-secondary-school-won-the-seed-survival-award)